'അമ്മ' വോട്ടെടുപ്പ് ഇന്ന്

Friday 15 August 2025 12:00 AM IST

കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയാണ് വോട്ടെടുപ്പ്.

അംഗങ്ങൾ പാനലുകളില്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരിക്കുന്നുണ്ട്. ഇവർ ജയിച്ചാൽ അമ്മയുടെ സുപ്രധാന ഭാരവാഹികളായി വനിതകളെത്തും. പ്രസിഡന്റ് സ്ഥാനത്ത് ദേവൻ,ജനറൽ സെക്രട്ടറിയായി രവീന്ദ്രൻ എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ.

ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറർ,നിർവാഹക സമിതി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.