ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
Thursday 14 August 2025 8:31 PM IST
കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജോൺ നിസി മെമ്മോ റിയൽ സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 18വരെ എറണാകുളം റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും. 14 ജില്ലകളിൽ നിന്നുമായി 100 മുൻനിര താരങ്ങൾ പങ്കെടുക്കും. സീനിയർ, അണ്ടർ 19, സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. കേരള മുൻതാരം ജോൺ ഐപ്പ് നിസിയുടെ സ്മരണയ്ക്കായി സെവൻ അപ്പ് ഫ്രറ്റേണിറ്റിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് താരിഖ്, ഹരിഗോവിന്ദ്, സനിൽ, ബിജു റോയി, രാജേഷ്. കെ.ബി, നദീർ. കെ.കെ എന്നിവർ പങ്കെടുത്തു.