എൽ.എൽ.ബി സ്പോർട്സ് ക്വാട്ട ലിസ്റ്റ്
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട-താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
സി.ഇ.ടിയിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ 20ന് രാവിലെ 11ന് എം.ടെക് സ്പോട്ട് അഡ്മിഷൻ നടത്തും.വിവരങ്ങൾക്ക് : www.cet.ac.in .
ഗുരുവായൂർ ദേവസ്വം പരീക്ഷകൾ 24ന്
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പ്ലംബർ (കാറ്റഗറി നം. 08/2025), കലാനിലയം സൂപ്രണ്ട് (കാറ്റഗറി നം.15/2025) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് രാവിലെ ഒൻപത് മുതൽ 10.45 വരെയും കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നം. 25/2025), കംപ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 26/2025) ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നം.27/2025) തസ്തികകളുടെ പൊതു ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് 01.30 മുതൽ 3.15 വരെയും, വർക്ക് സൂപ്രണ്ട് (കാറ്റഗറി നം. 22/2025), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം: 29/2025) എന്നീ തസ്തികകളുടെ ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് 1.30 മുതൽ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾക്ക്: www.kdrb.kerala.gov.in .
മാദ്ധ്യമ ശില്പശാല
തിരുവനന്തപുരം: ഡോ.ജേക്കബ് വർഗീസ് സെന്റർ ഫോർ ബിബ്ലിക്കൽ സ്റ്റഡീസ് (കെ.യു.ടി.എസ്),യുണൈറ്റഡ് വിമൻ ഇൻ ഫെയ്ത്ത് (യു.എസ്.എ), ഇന്ത്യൻ സൊസൈറ്റി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ നോളജ് (ഐ.എസ്.പി.സി.കെ) എന്നിവ സംയുക്തമായി 18 മുതൽ 20 വരെ കണ്ണമ്മൂല ഐക്യവൈദിക സെമിനാരിയിൽ മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. സെമിനാരി കൗൺസിൽ പ്രസിഡന്റ് ഡോ.റോയിസ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്യും. സെമിനാരി പ്രിൻസിപ്പൽ ഡോ.സി.ഐ.ഡേവിഡ് ജോയി അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.പി.സി.കെ അസോസിയേറ്റ് ജനറൽ സെക്രട്ടറി ഡോ.യെല്ലാ സോണ വെയ്ൻ,ഡോ.സുധീർ വർഗീസ്,പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.സാന്റി എസ്.പോൾ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഇൻ ചാർജ്ജും മോഡറേറ്റർ കമ്മിസറിയുമായ തിമോത്തി രവീന്ദർ,വിമൺ ഇൻ ഫെയ്ത്ത് കമ്മ്യൂണിക്കേഷൻ ഡയറകടർ പ്രവീണ ബാലസുന്ദരം എന്നിവർ പങ്കെടുക്കും. സെമിനാരി അക്കാഡമിക്ക് ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിന്റെ പ്രതിഷ്ഠയും കൊല്ലം-കൊട്ടാരക്കര മഹായിടവക നവാഭിഷിക്ത ബിഷപ്പ് ജോസ് ജോർജ്ജിന് സ്വീകരണവും ചടങ്ങിൽ നൽകും.