ഓർമിക്കാൻ
1. FMGE ഫലം:- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (FMGE) ഫലം നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: natboard.edu.in. ആഗസ്റ്റ് 21 മുതൽ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
2. കീം ഓപ്ഷൻ രജിസ്ട്രേഷൻ:- സംസ്ഥാനത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ/ റദ്ധാക്കൽ/ പുനക്രമീകരണം എന്നിവയ്ക്ക് ഇന്ന് രാത്രി 11.59 വരെ അവസരം. വെബ്സൈറ്റ്: www.cee.kerala.gov.in
3. ത്രിവത്സര എൽ എൽ.ബി അലോട്ട്മെന്റ്: സംസ്ഥാനത്തെ ഗവൺമെന്റ് ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര എൽ എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ടമെന്റ് പട്ടികയിൽ ഉൾപ്പെട്ടവർ നാളെ വൈകിട്ട് മൂന്നിനു മുൻപ് ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in