കോൺഗ്രസും കള്ള വോട്ടുകൾ ചേർത്തു: ബി.ജെ.പി  

Friday 15 August 2025 12:00 AM IST

തൃശൂർ: കള്ള വോട്ടിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി. അടുത്ത ദിവസങ്ങളിൽ ഇത്തരം കള്ളവോട്ടുകൾ സംബന്ധിച്ച വിവരം പുറത്തു വിടുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

രമേശ് ചെന്നിത്തലയ്ക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. വി.ഡി.സതീശന്റെയും കാര്യങ്ങൾ തങ്ങൾ പരിശോധിച്ച് വരുകയാണ്. വിവരം കിട്ടിയ ശേഷം പുറത്തുവിടും. ബി.ജെ.പി വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന പ്രചാരണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന ആരംഭിച്ചത്. ഇത്തരത്തിൽ പരിശോധിച്ചാൽ എല്ലാവർക്കെതിരെയും കിട്ടും. ആ വെല്ലുവിളി ബി.ജെ.പിയും ഏറ്റെടുത്തിരിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.