ചുമർചിത്ര അനാവരണം ഇന്ന്
Friday 15 August 2025 12:54 AM IST
പത്തനംതിട്ട : നഗരസഭ ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ ഒന്നാം വാർഷികവും ചുമർചിത്ര അനാവരണവും വൃത്തിവര ക്യാമ്പയിൻ പ്രഖ്യാപനവും ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കവാടത്തിൽ നടക്കും. പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദ് എന്നിവരാണ് മുഖ്യാതിഥികൾ. കടമ്മനിട്ട ഗോത്രകളരി പ്രസിഡന്റ് കടമ്മനിട്ട രഘുകുമാർ പടയണി സന്ദേശം നൽകും. ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനത്തെ കുറിച്ച് ഹരിതകർമസേന കൺസോഷ്യം വിശദീകരിക്കും.