യുവജന ദിനാചരണം

Friday 15 August 2025 12:01 AM IST

ചെങ്ങന്നൂർ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജയന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ യുവജന ദിനാചരണം പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത അനുഗ്രഹ സന്ദേശം നൽകി. ദേശീയ ട്രഷറർ റെജി ജോർജ് മുഖ്യാതിഥിയായിരുന്നു. ഡോ.റൂബിൾ രാജ് പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ , കുര്യൻ തൂമ്പുങ്കൽ, ലിനോജ് ചാക്കോ, ഡോ.റെജി വർഗീസ്, അജുൻ ഈപ്പൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

.