അനുശോചനയോഗം

Friday 15 August 2025 12:04 AM IST

ചെങ്ങന്നൂർ : പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ കമ്മിറ്റിയംഗവും ടൗൺ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി കെ രവീന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു. ചെങ്ങന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.സുഭാഷ്, എ .കെ.ശ്രീകുമാർ, പി.രാജേഷ്, ഗോപി ബുധനൂർ, എം.കെ.മനോജ്, ഡോ.കൊച്ചുകോശി, കെ.ജി.ആശ, പി.കെ.ശിവൻകുട്ടി, വി.ജി.അജീഷ് എന്നിവർ സംസാരിച്ചു.