ബി.ജെ.പി തിരംഗയാത്ര
Friday 15 August 2025 12:08 AM IST
തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരംഗയാത്ര ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മീഡിയ സെൽ കൺവീനർ അശ്വതി പ്രസന്നൻ, വിനോദ് തിരുമൂലപുരം,അനിൽകുമാർ ഇ.ജെ, വിജയകുമാർ വി.വി, സന്തോഷ് ചാത്തങ്കരി, ജയൻ ജനാർദനൻ, പ്രതീഷ് ജി .പ്രഭു, ഗീതാലക്ഷ്മി, വിഷ്ണു മുരളി, സുധീഷ് .ടി, കിഷോർ, അഡ്വ.ആർ. നിതീഷ്, നീതാ ജോർജ്, പ്രസന്ന, ദീപാവർമ്മ എന്നിവർ പ്രസംഗിച്ചു.