അക്കരെ പെയ്തമഴയ്ക്ക് ഏഴ് അവാർഡുകൾ

Friday 15 August 2025 12:17 AM IST
തിരുവനന്തപുരം ഉള്ളൂർ മൈഹോം സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ ഏഴ് അവാർഡുകൾ കരസ്ഥമാക്കിയ കൊല്ലം അശ്വതി ഭാവനയുടെ 'അക്കരെ പെയ്തമഴ' എന്ന നാടകത്തിന്റെ രചയിതാവ് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സംവിധായകൻ തുളസീദാസിൽ നിന്ന് ഏവർറോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നു . രത്നമ്മ ബ്രാഹ്മമുഹൂർത്തം സമീപം

തൊടിയൂർ: തിരുവനന്തപും ഉള്ളൂർ മൈ ഹോം സംഘടിപ്പിച്ച അഖില കേരള നാടകമത്സരത്തിൽ കൊല്ലം അശ്വതി ഭാവനയുടെ 'അക്കരെ പെയ്തമഴ' എന്ന നാടകം എവർ റോളിംഗ്‌ ട്രോഫി ഉൾപ്പടെ ഏഴ് അവാർഡുകൾ കരസ്ഥമാക്കി. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (നാടകരചന ), മനോജ് നാരായണൻ (സംവിധാനം), രത്നമ്മ ബ്രാഹ്മമുഹൂർത്തം (മികിച്ച അവതരണം), ചേർത്തല രാജൻ ( മികച്ച നടൻ), ഉമേഷ് അയ്യർ, സൈരന്ധ്രി ദാമോദർ (ജൂറി അവാർഡ്) എന്നിവർക്കാണ് അവാർഡ് ലഭിച്ചച്ചത്. മൈഹോം ഡയറക്ടർ വിജയൻ കൈലാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ തുളസീദാസ് പുരസ്കാര വിതരണം നിർവഹിച്ചു.