ചിത്രരചന മത്സരം
Friday 15 August 2025 12:47 AM IST
കൊല്ലം: നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ 67-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 23ന് രാവിലെ 9.30ന് കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ ജയപാലപണിക്കർ സ്മാരക ചിത്രരചന മത്സരവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നു. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന പരിപാടി അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. ജയപാല പണിക്കർ വരച്ച ചിത്രം ബന്ധുക്കൾ അക്കാഡമിക്ക് കൈമാറും. കിഡ്സ് (എൽ.പി) ജൂനിയർ (യു.പി), സീനിയർ (എച്ച്.എസ്) വിഭാഗങ്ങളിലാണ് മത്സരം. എച്ച്.എസ്.എസ് വിഭാഗത്തിനുള്ള ഡി.സുരേന്ദ്രൻ സ്മാരക ക്വിസ് മത്സരവും ഇതോടൊപ്പം നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. ഫോൺ: 7403275570, 9633893946.