കരാർ നിയമനം

Friday 15 August 2025 12:49 AM IST

കൊ​ല്ലം: കൊ​ല്ലം ഫാ​സ്റ്റ് ​ട്രാ​ക്ക് സ്‌​പെ​ഷ്യൽ കോ​ട​തി​യിൽ കോൺ​ഫി​ഡൻ​ഷ്യൽ അ​സി​സ്റ്റന്റ്, പു​ന​ലൂർ ഫാ​സ്റ്റ്​ട്രാ​ക്ക് സ്‌​പെ​ഷ്യൽ കോ​ട​തി​യിൽ ക​മ്പ്യൂ​ട്ടർ അ​സി​സ്റ്റന്റ് / എൽ.ഡി ടൈ​പ്പി​സ്റ്റ്, പ​ര​വൂർ കു​ടും​ബ കോ​ട​തി​യിൽ എൽ.ഡി ടൈ​പ്പി​സ്റ്റ് ത​സ്​തി​ക​ക​ളി​ലേ​ക്ക് ക​രാർ നി​യ​മ​നം ന​ട​ത്തുന്നു. സി​വിൽ / ക്രി​മി​നൽ കോ​ട​തി​ക​ളിൽ നി​ന്ന് വി​ര​മി​ച്ച യോ​ഗ്യ​ത​യു​ള്ള​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​വ​രു​ടെ അ​ഭാ​വ​ത്തിൽ മ​റ്റ് വ​കു​പ്പു​ക​ളിൽ നി​ന്ന് വി​ര​മി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 62 വ​യ​സ്. അ​പേ​ക്ഷ​കൾ ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡേ​റ്റ​യും വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​കർ​പ്പു​ക​ളും സ​ഹി​തം 'ജി​ല്ലാ ജ​ഡ്​ജ്, ജി​ല്ലാ കോ​ട​തി, കൊ​ല്ലം എന്ന വിലാസത്തിൽ 25 ന​കം ല​ഭ്യ​മാ​ക്ക​ണം.