ഓൾ ഇന്ത്യ നിധീസ് ഫൗണ്ടേഷൻ
Friday 15 August 2025 12:53 AM IST
കൊല്ലം: ഓൾ ഇന്ത്യ നിധീസ് ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം 16, 17 തീയതികളിൽ നടക്കും. 16ന് തെക്കുംഭാഗം തൊടിയിൽ ബീച്ച് വ്യൂ റിസോർട്ടിൽ സംസ്ഥാന എക്സി.യോഗം. 17ന് പരവൂർ എസ്.എൻ.വി സമാജം ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം എ.ഐ.എൻ.ഇ നാഷണൽ പ്രസിഡന്റ് സന്തോഷ്.കെ.നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ഡോ. കെ.യു.ഷാജി ശർമ്മ, ബി.ബി.ഗോപകുമാർ, വി.മുരളീധരൻ, രശ്മി വർമ്മ, എൻ.കെ.വിനോദ്, ഗണേശ് അരമങ്ങാനം, എസ്.ജഗദീഷ് എന്നിവർ സംസാരിക്കും. തുടർന്ന് സെമിനാറുകൾ. പത്ര സമ്മേളനത്തിൽ ഭാരവാഹികളായ എസ്.ജഗദീഷ്, എസ്.അപ്പുക്കുട്ട കുറുപ്പ്, ആർ.ഷിജു, സജീവ് ലാൽ എന്നിവർ പങ്കെടുത്തു.