ഫണ്ട് തിരികെ കണ്ടുകെട്ടണം
Friday 15 August 2025 12:54 AM IST
കൊല്ലം: കാവാരി കണ്ടൻ കുമാരൻ സ്മാരക ഫണ്ട് സാംബവ മഹാസഭയുടെ നേതൃത്വത്തിൽ നിന്ന് സർക്കാർ കണ്ടുകെട്ടണമെന്ന് മഹാത്മ കണ്ടൻ കുമാരൻ ധർമ്മസംഘം ഭാരവാഹികൾ. കാവാരിക്കുളം കണ്ടൻകുമാരൻ സ്മാരക നിർമ്മാണത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് പ്രയോജനപ്പെടത്താൻ കഴിയാത്തതിനാൽ തുക തിരിച്ചടയ്ക്കാൻ റവന്യു അധികൃതർ നോട്ടീസ് നൽകി. റിക്കവറി നടപടികൾക്ക് 2021ൽ സാംബവ മഹാസഭയുടെ കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. എന്നാൽ സ്ഥലം പുറമ്പോക്കായതിനാൽ ജപ്തി നടന്നില്ല. മറ്റ് നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ചെയർമാൻ രാമകൃഷ്ണൻ, രക്ഷാധികാരി വടമൺ വിനോജി, വാസുദേവൻ കല്ലുവാതുക്കൽ, രാജു പാരിപ്പള്ളി, മണിയാർ ബാബു, തുളസീധരൻ എന്നിവർ പങ്കെടുത്തു.