26 പേർക്ക് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ

Friday 15 August 2025 2:37 AM IST

തിരുവനന്തപുരം: വനം, വന്യജീവി സംരക്ഷണത്തിന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വനംവകുപ്പിലെ 26 പേർക്ക്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ (മണ്ണാർക്കാട് പാലക്കാട്), ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.വി.ആനന്ദൻ (പേര്യ വയനാട്), സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജെ.മുഹമ്മദ് റൗഷാദ് (പത്തനംതിട്ട), പി.യു.പ്രവീൺ (മറയൂർ), ജെ.ബി.സാബു (അതിരപ്പിള്ളി), പി.വി.ആനന്ദൻ (പറമ്പിക്കുളം), കെ.ജിജിൽ (കണ്ണവം), ബീ​റ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.സജീഷ് കുമാർ (റാന്നി), പി.ആർ.അഭിലാഷ് (നടുവത്തുമൂഴി), അഹല്യാ രാജ് (തെന്മല), ജസ്റ്റിൻ ജോൺ (മൂന്നാർ), ടി.അജു (മുണ്ടക്കയം), എം.ദിലീപ് കുമാർ (നേര്യമംഗലം). പി.എം.നജീവ് (കോടനാട്), കെ.ആർ.രാജീവ് (ഷോളയാർ), എം.ഗ്രീഷ്മ (തൃശൂർ), പി.ബിജു (എടവണ്ണ), സി.സുരേഷ് ബാബു (മണ്ണാർക്കാട്), എൻ.പി.പ്രദീപ് കുമാർ (നിലമ്പൂർ), സിറിൾ സെബാസ്റ്റ്യൻ (പേര്യ), ടി.എം.സിനി (കാസർകോട്), കെ.ഒ.സന്ദീപ് (സുൽത്താൻ ബത്തേരി), ഫോറസ്റ്റ് ഡ്രൈവറായ പി.ജിതേഷ് (കോഴിക്കോട്), വാച്ചർമാരായ കെ.ബി.ഷാജി (സൈലന്റ്‌വാലി), ഒ.കെ.രാജേന്ദ്രൻ (സുൽത്താൻ ബത്തേരി), എസ്.കാളിദാസ് (ഇരവികുളം) എന്നിവരാണ് 2025ലെ ഫോറസ്റ്റ് മെഡലിന് അർഹരായത്.