തിയേറ്ററുകളിലെ നിരക്ക്: വിശദ വാദം കേൾക്കും

Friday 15 August 2025 2:55 AM IST

കൊച്ചി:തിയേറ്ററുകളിൽ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നതു തടയാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഹൈക്കോടതി സ്വീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശി ജി.മനു നായർ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.ഹർജിയിൽ വിശദമായ വാദം കേൾക്കും.

ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ സമിതിയെ നിയമിച്ച ജൂലായ് 26ലെ ഉത്തരവിന്റെ പകർപ്പ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. സമിതിയുടെ റിപ്പോർട്ടിന് പ്രതികൂല ഉത്തരവാണു സർക്കാരിന്റേതെങ്കിൽ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി പറഞ്ഞു.ബന്ധപ്പെട്ടവരുമായി സമിതി ചർച്ച നടത്തണമെന്ന് മൾട്ടിപ്ലെക്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ആവശ്യപ്പെട്ടു.