ഐ.ഡി.എസ്.എഫ്.എഫ്.കെ: രജിസ്‌ട്രേഷൻ ആരംഭിച്ചു

Friday 15 August 2025 2:57 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതൽ 27 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു.പൊതു വിഭാഗത്തിന് 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഫീസ്.രജിസ്റ്റർ ചെയ്യാനായി https://registration.iffk.in സന്ദർശിക്കുക.ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ കൈരളി,ശ്രീ,നിള തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ ചെയ്യാം.