മെഗാമെഡിക്കൽ ക്യാമ്പ്
വളാഞ്ചേരി: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും,വളാഞ്ചേരി സി.എച്ച് മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. . പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ വൈ ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, എം.സാജിത, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ പി.ടി. രാജ് മോഹൻ, സ്‌കൂൾ മാനേജർ വി. ഗോപാല കൃഷ്ണൻ സംസാരിച്ചു. ക്യാമ്പിൽ 1500 ൽ അധികം പേർ പരിശോധനക്ക് വിധേയരായി.