സിയാലിൽ സ്വാതന്ത്ര്യദിനാഘോഷം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) രാജ്യത്തെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എ.ആർ.എഫ്.എഫിന്റെയും സി.ഐ.എസ്.എഫിന്റെയും പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ കൃഷ്ണ കുമാർ ശർമ പരേഡ് കമാൻഡറായിരുന്നു. ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ് എ.എസ്. ജി ക്വിക്ക് റെസ്പോൺസ്, ബി.ഡി.ഡി.എസ് ടീമുകളുടെ ഡെമോൺസ്ട്രേഷനും നടന്നു. സി.ഐ.എസ്.എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി, എയർപോർട്ട് ഡയറക്ടർ ജി. മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ തുടങ്ങിയവരും പങ്കെടുത്തു.