പരപ്പനങ്ങാടിയിൽ ഓണം ഖാദി മേള തുടങ്ങി
Saturday 16 August 2025 12:09 AM IST
പരപ്പനങ്ങാടി: ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ആരംഭിച്ച ഓണം ഖാദി മേള നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തമ്പാൻ കൃഷ്ണൻ ആദ്യ വിൽപന ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹ്മദ്, ഖാദി ഭവൻ മാനേജർ അതുൽ പങ്കെടുത്തു. മേളയിൽ 30ശതമാനം ഗവ. റിബേറ്റും സമ്മാന പദ്ധതികളും ഉണ്ടായിരിക്കും. കുപ്പടം മുണ്ടുകൾ, കളർ മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ചുരിദാറുകൾ, വെള്ള കളർ ഷർട്ട് പീസുകൾ, തേൻ, അവിൽ തുടങ്ങി ഗ്രാമ വ്യവസായ ഉത്പങ്ങൾ, ഉന്നക്കിടക്കകൾ ലഭ്യമാണ്. മേള സെപ്തംബർ നാല് വരെ തുടരും.