നിക്ഷേപക സംഗമം

Saturday 16 August 2025 12:10 AM IST
പെരിന്തൽമണ്ണ താലൂക്ക്തല നക്ഷേപക സംഗമത്തിൽ നിന്ന്‌

മലപ്പുറം: താലൂക്ക് വ്യവസായ ഓഫീസ് പെരിന്തൽമണ്ണ വാവാസ് മാളിൽ സംഘടിപ്പിച്ച താലൂക്കുതല നിക്ഷേപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. 68 സംരംഭകർ പ്രൊജക്ടുകൾ അവതരിപ്പിച്ചു. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഫർണിച്ചർ നിർമ്മാണം, പാലും പാലുത്പന്നങ്ങളും, സ്വർണാഭരണ നിർമ്മാണം തുടങ്ങിയ മേഖലകളിലായി 74 കോടിയുടെ നിക്ഷേപ പദ്ധതികളാണ് അവതരിപ്പിച്ചത്. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.ഗിരീഷ് അദ്ധ്യക്ഷനായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മുജീബ് റഹ്മാൻ, ലീഡ് ബാങ്ക് മലപ്പുറം ജില്ലാ മാനേജർ എം.വി.അഞ്ജന ദേവ്, കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ പങ്കെടുത്തു. ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖാമുഖവും നടന്നു.