അങ്ങാടിപ്പുറം പഞ്ചായത്തിലെ യുഡിഎഫ് ദുർഭരണത്തിന് എതിരെ  സിപിഐഎം പ്രക്ഷോഭം സംഘടിപ്പിച്ചു

Saturday 16 August 2025 12:10 AM IST
അങ്ങാടിപ്പുറം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന ധർണ്ണ സിപിഐഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ഇ ജയൻ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനെതിരെയും സി.പി.എം അങ്ങാടിപ്പുറം ലോക്കൽ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. സി.പി.എം മലപ്പുറം ജില്ലാ ആക്ടിംഗ് സെക്രട്ടറി ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ. ഹരി അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ. റഷീദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ്, കെ.ടി. നാരായണൻ, പി. പദ്മജ, കെ. നിസാർ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം സി. സജി സ്വാഗതവും ലോക്കൽ സെക്രട്ടറി എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.