അങ്കമാലി നഗരത്തിൽ സ്വാതന്ത്യദിനാഘോഷം

Friday 15 August 2025 5:21 PM IST

അങ്കമാലി: ചാലക്കുടി ലോകസഭാംഗം ബെന്നി ബഹനാൻ എം.പിയുടെ ഓഫീസിൽ സമുചിതമായ പരിപാടികളോടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബെന്നി ബഹനാന്‍ എം.പി ദേശീയ പതാക ഉയർത്തി. .റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി.

 അങ്ങാടിക്കടവ് അജന്തയിൽ സ്വാതന്ത്ര്യദിനത്തിൽ ക്ലബ്ബ് പ്രസിഡന്റ് കെ.ഡി. റോയി ദേശീയ പതാക ഉയർത്തി. സെക്രട്ടറി കെ.കെ. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി.കെ. പതോസ് സ്വതന്ത്ര്യദിന സന്ദേശം നൽകി. നായത്തോട് മഹാകവി ജി. ഗ്രന്ഥശാലയിൽ പ്രസിഡന്റ് സുനിൽകുമാർ ദേശീയ പതാക ഉയർത്തി. കറുകുറ്റിദേശീയ വായനശാലയിൽ പ്രസിഡന്റ് കെ.കെ.ഗോപി ദേശീയപതാക ഉയർത്തി. പന്തക്കൽ കെ.പി.ജി ലൈബ്രറിയിൽ വാർഡ് മെമ്പർ റോസിലി മൈക്കിൾ തുറവൂർ ചരിത്ര ലൈബ്രറിയിൽ പഞ്ചായത്തംഗം എം.എം.പരമേശ്വരൻ പതാക ഉയർത്തി.

വടക്കെ കിടങ്ങൂർ ശ്രീരായണ ലൈബ്രറിയിൽ പഞ്ചായത്ത് അംഗം ഷിബു പൈനാടത്ത് ദേശീയ പതാക ഉയർത്തി. പി.വി. ബൈജു, എസ്.അരവിന്ദ് എന്നിവർ സംസാരിച്ചു.

ആഴകം ഗവൺമെന്റ് യു.പി സ്കൂളിൽ പ്രധാന അദ്ധ്യാപിക എം.കെ. റീനാമോൾ പതാക ഉയർത്തി.വാർഡ് മെമ്പർ ജയ രാധാകൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് രജി മാധവൻ അദ്ധ്യക്ഷനായി