ഒറ്റക്ലിക്കിൽ ഇത്തവണ എത്തുന്നത് 26 കൂട്ടം വിഭവങ്ങളുള്ള ഓണസദ്യ മാത്രമല്ല എട്ട് സ്പെഷ്യൽ ഐറ്റങ്ങളും
കോട്ടയം : ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീമിഷന്റെ ഓൺലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്. ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവ മാത്രമല്ല ഇത്തവണ 26 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യയും ഒരുക്കും. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും ഓണസദ്യ ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 11 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കാൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി. മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് (എം.ഇ.സി ) ഗ്രൂപ്പുകൾ മേൽനോട്ടം വഹിക്കും.
ഓർഡർ ചെയ്യാം ഈ നമ്പറിൽ വൈക്കം : 9656262097, 9946188523, കടുത്തുരുത്തി : 9645099503, ഏറ്റുമാനൂർ : 9074634161, നീണ്ടൂർ : 8281291556, ഉഴവൂർ : 9744112624, മാഞ്ഞൂർ : 9496723589, ളാലം : 9745963125, ഈരാറ്റുപേട്ട : 9074121650, കാഞ്ഞിരപ്പള്ളി : 8921418324, വാഴൂർ : 9847846797, ചിറക്കടവ് : 9544950850, പാമ്പാടി : 8086343520, മാടപ്പള്ളി : 8547784509, കോട്ടയം സൗത്ത് : 7558926773.