ചെസ് ടൂർണമെന്റ്

Friday 15 August 2025 5:48 PM IST

ആലുവ: സി.എ.കെ ചെസ്മിസേവന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. സേവന പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷനായി. ചെസ് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് എം. കണ്ണൻ മുഖ്യാതിഥിയായി. യു.സി കോളേജ് കായിക വിഭാഗം മേധാവി ഡോ. എം. ബിന്ദു, ദേശീയ ചെസ് താരം വി.എം. രാജീവ്, സ്റ്റെഫിൻ ജോയ്, എസ്.എൽ. വിഷ്ണു എന്നിവർ സംസാരിച്ചു.

ചെസ് അസോസിയേഷൻ കേരള (സി.എ.കെ) ചെസ് സ്റ്റാർട്ടപ്പായ ചെസ്മി, ആലുവ സേവന ലൈബ്രറി, ആലുവ യു.സി കോളേജ് കായിക വിഭാഗം എന്നിവർ സംയുക്തമായാണ് ടൂർണമെന്റ് സംഘാടിപ്പിച്ചത്. മത്സരങ്ങൾ നാളെ വൈകിട്ട് സമാപിക്കും.