ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം
Saturday 16 August 2025 12:02 AM IST
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം അഡ്വ. കെ. എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതി കാലയളവിൽ 350 വീടുകൾ നിർമ്മിച്ചു നൽകുക വഴി ബാലുശ്ശേരി ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ചു നൽകിയ പഞ്ചായത്തായി മാറി. പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. ഡി ജെയ്സൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി, വികസനകാര്യ ചെയർമാൻ ഷാജി. കെ. പണിക്കർ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ കെ.കെ. പ്രകാശിനി, പഞ്ചായത്തംഗങ്ങളായ സാജിത കൊല്ലരുകണ്ടി, വി.ഇ.ഒ മാരായ പി. സതീശൻ, സൗമ്യ എസ്.നായർ,കെ. കെ. ബാബു എന്നിവർ പ്രസംഗിച്ചു. മെമ്പർ കെ.പി.ദിലീപ് കുമാർ നന്ദി പറഞ്ഞു.