റാഗിംഗ് വിരുദ്ധ ബോധവത്കരണം
Saturday 16 August 2025 12:38 AM IST
കുന്ദമംഗലം: യു.ജി.സിയുടെ നിർദ്ദേശപ്രകാരം ആഗസ്റ്റ് 12 മുതൽ 18 വരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന റാഗിംഗ് വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ദയാപുരം വിമിൻസ് കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കുന്ദമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ബൈജു തട്ടാരിൽ ക്ലാസെടുത്തു. ആന്റി റാഗിംഗ് ആക്ട്, അതിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ, വകുപ്പുകൾ, നിയമലംഘനത്തിലെ ശിക്ഷാവിധികൾ, സൈബർ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ വിശദീകരിച്ചു. കോളേജ് ആന്റി റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ വി, അക്കാഡമിക് ഡവലപ്‌മെന്റ് ഓഫീസർ രവി ജെ. ഇസഡ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിപ്രതിനിധികളായ ഫിസ പർവീൺ സ്വാഗതവും ഫാത്വിമ സന നന്ദിയും പറഞ്ഞു.