ദേശീയപാത: ജനകീയ കൺവെൻഷൻ
വടകര: ദേശീയപാത നിർമ്മാണത്തിലെ അപാകതകൾക്കെതിരെ വടകര മർച്ചൻസ് അസോസിയേഷൻ നടത്തിയ ജനകീയ കൺവെൻഷൻ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ദേശിയ പാതയെന്ന ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃതം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞുഅസോസിയേഷൻ പ്രസിഡന്റ് എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എ , മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ടി.പി ഗോപാലൻ, സതീശൻ കുരിയാടി, വി. കെ അസിസ്, ഗണേഷ് അറക്കിലാട്, എൻ.എം ബിജു, പി സോമശേഖരൻ , സി.കെ കരീം, പ്രദീപ് ചോമ്പാല , സി കുമാരൻ, ഷംസീർ ചോമ്പാല , ടി. വി ബാലകൃഷ്ണൻ, എം.പി മജിഷ് , അമൽ അശോക്, രതീഷ് വി കെ എന്നിവർ പ്രസംഗിച്ചു.