സ്ഥാപകദിനം ആചരിച്ചു
Saturday 16 August 2025 1:19 AM IST
ചിറ്റൂർ: പെരുവെമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി പി.വി.വത്സൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അജീഷ് കുന്നേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ബാബു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ നിഷാന്ത് തണ്ണിശ്ശേരി, ഷാഹിദ് തണ്ണിശ്ശേരി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ്.പ്രവീൺ, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് എം.സൈനുദ്ധീൻ, കെ.ശശി, ജി.അരുൺ, കെ.കുഞ്ചു, വിജയൻ കല്ലൻചിറ, സുരേഷ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.