അധിക സ്റ്റോപ്പ്
Saturday 16 August 2025 1:22 AM IST
പാലക്കാട്: യാത്രക്കാരുടെ സൗകര്യാർത്ഥം പാലക്കാട് ഡിവിഷനിലൂടെയുള്ള ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചു. കോട്ടയം-നിലമ്പൂർ റോഡ് എക്സ്‌പ്രസിന്(16325-26) ആഗസ്റ്റ് 18 മുതൽ കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം-കാരൈക്കൽ എക്സ്‌പ്രസിന്(16187-88) ആഗസ്റ്റ് 18 മുതൽ ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ-ഗാന്ധിധാം പ്രതിവാര എക്സ്‌പ്രസ്(16336) ആഗസ്റ്റ് 19 മുതൽ കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും നിറുത്തും. തിരുവനന്തപുരം-വരാവൽ പ്രതിവാര എക്സ്‌പ്രസ്(16334) 18 മുതൽ കൊയിലാണ്ടി, പയ്യന്നൂർ എന്നിവിടങ്ങളിലും നിറുത്തുമെന്നു റെയിൽവേ അറിയിച്ചു.