സ്വാതന്ത്ര്യ ദിനാഘോഷം
Saturday 16 August 2025 12:02 AM IST
കളമശേരി: ഏലൂർ നഗരസഭ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജയൻ മാലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ ടി.കെ. ജോഷി ബോധവത്കരണ ക്ലാസ് എടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. മാഹിൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണ പിള്ള അക്കിത്തം അനുസ്മരണം നടത്തി. കളമശേരി പ്രസ്ക്ലബ്ബ് സെക്രട്ടറി അനിരുദ്ധൻ പി.എസ്, കൗൺസിലർ പി.എം. അയൂബ്, മാധവൻ കുട്ടിമാഷ് എന്നിവർ സംസാരിച്ചു. സുഗതകുമാരി അവാർഡ് നേടിയ സക്കീനയെ ചടങ്ങിൽ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.