വിദ്യാഭ്യാസ അവാർഡ് വിതരണം

Saturday 16 August 2025 1:13 AM IST

കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കളമശേരി യൂണിറ്റ് വിദ്യാഭ്യാസ അവാർഡ് വിതരണം ആദരവ് 2025 സംഘടിപ്പിച്ചു. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ സൗത്ത് യൂണിറ്റ് പ്രദേശത്തെ അംഗങ്ങളുടെ കുട്ടികൾക്കും ഒപ്പം മുതിർന്ന ഡോക്ടർമാർ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരെയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജമാൽ നീറുങ്കലിന്റെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ സി. എസ്. അജ്മൽ ഉദ്ഘാടനം ചെയ്തു. കബീർ, ഷഫീഖ് അത്രപിള്ളി, സി.എ.കെ. നവാസ്, അസീസ്, വാർഡ് കൗൺസിലർ റഫീഖ് മരക്കാർ, സർക്കിൾ ഇൻസ്പെക്ടർ ദിലീഷ്, മുജീബ് നീറുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.