മുത്തൂറ്റ് ഫിൻകോർപ്പ് വരുമാനത്തിൽ വർദ്ധന
Saturday 16 August 2025 12:19 AM IST
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ വരുമാനം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 26.47 ശതമാനം ഉയർന്ന് 1574 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 47.31 ശതമാനം വർദ്ധനയോടെ 36,787 കോടി രൂപയിലെത്തി. അറ്റാദായം ഇക്കാലയളവിൽ 1.03 ശതമാനം കുറഞ്ഞ് 179.31 കോടി രൂപയായി. ഉപഭോക്താക്കളുടെ വിശ്വാസവും താത്പര്യവുമാണ് ഒന്നാം ത്രൈമാസത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
ബിസിനസ് , ഡിജിറ്റൽ വായ്പകൾ ഉൾപ്പെടെ നവീനമായ നിരവധി പദ്ധതികൾ അവതരിപ്പിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.