മിന്നുമണിക്ക് മൂന്നുവിക്കറ്റ്, ഇന്ത്യൻ വനിതാ എയ്ക്ക് വിജയം
Friday 15 August 2025 10:31 PM IST
ബ്രിസ്ബേൻ : മലയാളി താരം മിന്നുമണി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീമിനെ ചേസ് ചെയ്ത് വീഴ്ത്തി ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീം. ബ്രിസ്ബേനിൽ നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് എ 50 ഓവറിൽ 265/9 എന്ന സ്കോർ ഉയർത്തി. മിന്നുമണി 10 ഓവറിൽ 46 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ എ ഒരുപന്ത് ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.