ശബരിമല നട ഇന്ന് തുറക്കും
Saturday 16 August 2025 12:32 AM IST
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നാളെ രാവിലെ ഉഷപൂജയ്ക്ക് ശേഷം 7.30ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിലാണ് നറുക്കെടുപ്പ്. ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ നേതൃത്വം നൽകും. രാവിലെ 9ന് പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 രാത്രി 10ന് നടയടക്കും.