സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത
Saturday 16 August 2025 12:42 AM IST
തിരുവനന്തപുരം: ആന്ധ്രാ തീരത്തുണ്ടായ ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് മഴ. ഇവിടങ്ങളിൽ മഞ്ഞ അലർട്ട് രേഖപെടുത്തി. കൂടാതെ തീരങ്ങളിൽ മണിക്കൂറിൽ 40മുതൽ 50കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനുമിടയുണ്ട്. കേരള തീരത്ത് ഞായറാഴ്ച വരെയും കർണാടക തീരത്ത് ചൊവ്വാഴ്ച വരേയും ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരേയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.