സ്വാതന്ത്ര്യ ദിനാഘോഷം

Saturday 16 August 2025 12:46 AM IST
ഇൻഡ്യൻനെസ് അക്കാഡമിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സമദാനി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇൻഡ്യൻനെസ് അക്കാഡമിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതാത്പര്യങ്ങളായ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽദൗത്യം ഏറ്റെടുക്കുകയാണ് സ്വാതന്ത്ര്യദിനം ആവശ്യപ്പെടുന്ന കർത്തവ്യമെന്ന് സമദാനി പറഞ്ഞു. സ്വാതന്ത്ര്യത്തെ നിലനിറുത്തുന്ന ഒറ്റത്തൂണും സ്വാതന്ത്ര്യത്തിന്റെ ഉത്പന്നവുമാണ് ഭരണഘടന. ജനങ്ങളെ വേർതിരിച്ച് വിഭാഗീയതയും വർഗീയതയും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഇന്നും സജീവമാണ്. വെറുപ്പും വിരോധവുമാണ് അതിന് തുനിഞ്ഞിറങ്ങിയവരുടെ ആയുധങ്ങൾ. വെറുപ്പിന്റെ വാക്ക് ബോംബിനേക്കാൾ മാരകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനെ ചെറുക്കാനുള്ള ജനകീയ ജാഗ്രത സ്വാതന്ത്ര്യ സുരക്ഷയുടെ അനിവാര്യതയാണ്. യു.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സുനീഷ് ബാലചന്ദ്രൻ, കെ.മോഹൻലാൽ, കേരള വോളിബോൾ ടീം കോച്ച് കെ. അബ്ദുൽ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.