സിനിമാനയം: നിർദ്ദേശങ്ങൾ സമർപ്പിക്കാം
Saturday 16 August 2025 12:53 AM IST
തിരുവനന്തപുരം: സിനിമാനയ രൂപീകരണത്തിനായി ജനങ്ങളിൽ നിന്ന് സർക്കാർ നിർദ്ദേശങ്ങൾ തേടുന്നു. കേരള ഫിലിം പോളിസി കോൺക്ലേവിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചർച്ചരേഖ www.ksfdc.in, www.keralafilm.com വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അഭിപ്രായങ്ങൾ മനേജിംഗ് ഡയറക്ടർ, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവൻ, വഴുതയ്ക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ filmpolicy.kerala@gmail.com എന്ന ഇമെയിൽ ഐ.ഡിയിലോ ആഗസ്റ്റ് 25ന് മുൻപായി സമർപ്പിക്കാം.