കെ സ്മാർട്ട് ശിൽപശാല
Saturday 16 August 2025 12:28 AM IST
കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കെ സ്മാർട്ട് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പെരുമണ്ണ ബീഡി വർക്കേഴ്സ് ക്യാന്റീൻ ഹാളിൽ നടന്ന ശിൽപശാല പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ ഓഫീസർമാരായ എം രജീന്ദ്രൻ, ധനേഷ് എന്നിവർ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി സജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, കെ രാജേഷ്, ദീപ, പ്രേമദാസൻ, അജിത, ശ്യാമള എന്നിവർ പ്രസംഗിച്ചു.