അടൂർ സാഹിത്യോത്സവം തുടങ്ങി

Saturday 16 August 2025 12:01 AM IST

അടൂർ : ഈ.വി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അടൂർ സാഹിത്യോത്സവത്തിനു പ്രൗഢഗംഭീരമായ തുടക്കം. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രേമസംഗീത സദ്ദസിന്റെയും ചർച്ചകളുടെയും ഉദ്‌ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഡോ.മണക്കാല ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പന്തളം സുധാകരൻ ,അഡ്വ പഴകുളം മധു , ടി.ആർ.അജിത് കുമാർ ,ഡോ.വർഗീസ് പേരയിൽ ,ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ,ഡോ.പഴകുളം സുഭാഷ് ,ജയൻ ബി തെങ്ങമം ,സുരേഷ് കുഴിവേലിൽ ,ഹരികുമാർ പൂതങ്കര ,ഡോ.വർഗീസ് പേരയിൽ തുടങ്ങിയവർ ഉദ്‌ഘാടന സദസിൽ പങ്കെടുത്തു. പ്രതിഭകളായ ഏഴംകുളം മോഹൻകുമാർ , അയ്യപ്പൻ അടൂർ ,ലിലിറ്റ് അന്ന വർഗീസ് തുടങ്ങിയവരെ സാഹിത്യോത്സവത്തിൽ ആദരിച്ചു . ചിത്രകാരി ഗ്രെസി ഫിലിപ്പിന്റെ നേതൃത്വത്തിൽ 25 ൽ പരം ചിത്രകാരന്മാരും ചിത്രകാരികളും പങ്കെടുത്ത ലൈവ് പെയിന്റിംഗ് ശ്രദ്ധേയമായി. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ മോഡറേറ്ററായ നോവലിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തിലുള്ള ചർച്ചയും തുടർന്ന് ഡോ.മണക്കാല ഗോപാലകൃഷ്ണൻ നയിച്ച പ്രേമസംഗീതസദസും നടന്നു.