അനുസ്മരണം നടത്തി

Saturday 16 August 2025 12:06 AM IST

ചെങ്ങന്നൂർ : നഗരസഭ കൗൺസിലിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ ആറാംവാർഡ് കൗൺസിലർ നിര്യാതനായ ഏബ്രഹാം ജോസിന്റെ അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറുമായ സി.നിഷ അനുശോചനപ്രമേയം അവതരിപ്പിച്ചു. മിനി സജൻ, റിജോ ജോൺ ജോർജ്, റ്റി.കുമാരി, അശോക് പഠിപ്പുരക്കൽ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, സൂസമ്മ ഏബ്രഹാം, വി.എസ്.സവിത, സിനി ബിജു, റ്റി.വി.പ്രദീപ് കുമാർ എന്നിവർപ്രസംഗിച്ചു.