പ്രൊമോട്ടർ നിയമനം

Saturday 16 August 2025 12:11 AM IST

പത്തനംതിട്ട : പട്ടികജാതി വികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി ഓഫീസുകളിൽ പ്രൊമോട്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഉളളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, തത്തുല്യം. പ്രായപരിധി 18 - 40. ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലേക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുളളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 22. അപേക്ഷാ ഫോം മാതൃക ബ്ലോക്ക് , മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ : 0468 2322712.