അവയവദാന സമ്മതപത്രം നൽകി

Saturday 16 August 2025 12:17 AM IST

കോന്നി : കെ.എസ്.എസ്.പി.യു കോന്നി ബ്ലോക്ക് കമ്മിറ്റി അംഗവും കൂടൽ യൂണിറ്റ് സെക്രട്ടറിയുമായ പുഷ്പാമോഹന്റെ മരണാനന്തര ശരീരദാന സമ്മതപത്രം മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.നിഷ ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് ആർ.വിജയൻ, സെക്രട്ടറി മുരളീ മോഹൻ, ജില്ലാകമ്മിറ്റി അംഗം അയ്യപ്പൻ നായർ ഇ.പി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജി കെ.എസ്, ഏലിയാസ് ബർസോം, ട്രഷറർ പി.ജി.ശശി ലാൽ എന്നിവർ പങ്കെടുത്തു.