സാംബവ മഹാസഭ സംസ്ഥാന സമ്മേളനം
Saturday 16 August 2025 12:29 AM IST
കൊല്ലം: സാംബവ മഹാസഭ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകും. വൈകിട്ട് 3.30ന് ആശ്രാമം മൈതാനത്ത് നിന്ന് കന്റോൺമെന്റ് മൈതാനത്തേക്കാണ് ഘോഷയാത്ര. 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേയർ ഹണി ബഞ്ചമിൻ മുഖ്യാതിഥിയാകും. നാളെ രാവിലെ 10ന് ജവഹർ ബാലഭവനിൽ വാർഷിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. വൈകിട്ട് 4ന് സുഹൃത്ത് സമ്മേളനം മുൻ എം.പി കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യും. ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, എ.മുരുകദാസ്, രാജൻ.കെ.തിരുവല്ല, കൊട്ടിയം മുരുകൻ, ടി.മോഹൻ എന്നിവർ അറിയിച്ചു.