എക്സൈസ് പെൻഷ. അസോ.
Saturday 16 August 2025 12:30 AM IST
കൊല്ലം: എക്സൈസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊല്ലം രാമവർമ്മ ക്ലബിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൊല്ലം എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ എം.നൗഷാദ് തിരിച്ചറിയൽ കാർഡും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോ. സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ ചികിത്സാസഹായവും വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. അസോ.സംസ്ഥാന പ്രസിഡന്റ് ടി.ജെയിംസ്, വൈസ് പ്രസിഡന്റ് ജി.ബാലകൃഷ്ണ പിള്ള, എസ്.നാസർ, എം. മിഥ്ലാജ്, കെ.ജി. രാജു, എം. ഹാരീസ്, ജി. രഘുകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ആർ.മോഹൻകുമാർ നന്ദി പറഞ്ഞു.