പുസ്തക പ്രകാശനം

Saturday 16 August 2025 12:32 AM IST
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന പുസ്തക പ്രകാശനം

ചാത്തന്നൂർ: കൃഷിവകുപ്പിൽ ജോ. ഡയറക്ടറായിരുന്ന സുമാപിള്ളയുടെ പതിനഞ്ചാമത് പുസ്തകം ഒരു കിനാവ് പോലെ" വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ പ്രകാശനം ചെയ്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സുമാപിള്ളയുടെ ഭർത്താവ് സൈക്കോളജിസ്റ്റ് പി.രാജേന്ദ്രൻപിള്ളയ്ക്ക് ആദ്യ പ്രതി കൈമാറി. സ്നേഹാശ്രമം അന്തേവാസികൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. സുമ പിള്ളയുടെ പതിനഞ്ച് പുസ്തകങ്ങളും സ്നേഹാശ്രമം ഗ്രന്ഥശാലയ്ക്ക് സമർപ്പിച്ചു. കണ്ണൂർ ഗവ. ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സി.ആർ.ശശിധരൻപിള്ള, ഉണ്ണിക്കൃഷ്ണൻ, സാവിത്രിഅമ്മ, രാധാമണിഅമ്മ, രജിതരതീഷ്, ശോഭശശി, അരവിന്ദാക്ഷൻ മടവൂർ, സുനിൽകുമാർ, ശകുന്തള തിരുവോണം രാമചന്ദ്രൻപിള്ള, പി.എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടന്ന് കവി അരങ്ങും നടന്നു.