മെഡിക്കൽ ക്യാമ്പ്
Saturday 16 August 2025 12:40 AM IST
ഇരവിപുരം: സീനിയർ സിറ്റിസൺ വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും മെഡിക്കൽ ക്യാമ്പും നടത്തി. രാവിലെ 8.30ന് പ്രസിഡന്റ് എൻ.ദിലീപ് കുമാർ പതാക ഉയർത്തി. ഓർഗനൈസേഷൻ വൈസ് പ്രസിഡന്റുമാരായ ബിജുലാൽ, പൊന്നമ്മ മഹേശ്വരൻ, ജോ. സെക്രട്ടറിമാരായ പ്രകാശ്, മധു കവിരാജൻ, അംഗം പ്രകാശ് ജൽക്കോസ് എന്നിവർ സംസാരിച്ചു. 9.45 മുതൽ ഇരവിപുരം അഗസ്ത്യ സിദ്ധ ക്ലിനിക്കിലെ ഡോ. അശ്വതി.എസ്.തമ്പാൻ, മയ്യനാട് സിദ്ധൗഷധി സിദ്ധവർമ്മാണീയം ഫൗണ്ടേഷനിലെ ഡോ. കല്യാൺ.എസ്.രാജ്, ഡോ. അർപ്പിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഡോ. അശ്വതി.എസ്.തമ്പാൻ ബോധവത്കരണ ക്ളാസും നടത്തി. ക്യാമ്പ് ഉച്ചയ്ക്ക് ഒന്നോടെ സമാപിച്ചു.