മെഗാ കുടുംബ സംഗമം

Saturday 16 August 2025 12:41 AM IST
ഫോട്ടോ :ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുത്തുറയിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അമ്മമാർ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള മെഗാ കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിത്തുറയിൽ "ലഹരിക്കെതിരെ അമ്മമാർ" എന്ന മുദ്രാവാക്യമുയർത്തി മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ജർമിയാസ് ഉദ്ഘാടനം ചെയ്തു. വ്യാപക പരിശോധനയും ബോധവത്കരണവും അദ്ധ്യാപകരും രക്ഷകർത്താക്കളും ലഹരിക്കെതിരെ കൈകോർത്ത് നടത്തുന്ന കർക്കശ നടപടികളും കൊണ്ടേ ഭാവി തലമുറയെ മോചിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും ജർമിയാസ് പറഞ്ഞു. ചവറ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് അദ്ധ്യക്ഷനായി. ചക്കനാൽ സനൽകുമാർ, മേചേഴത്ത് ഗിരീഷ്, വിനു മങ്ങലത്ത്, ചിത്രാലയം രാമചന്ദ്രൻ, അജയൻ ഗാന്ധിതറ, യോഹന്നാൻ കരുത്തുറ, സെബാസ്റ്റ്യൻ ആംബ്രോസ്, റോസ് ആനന്ദ്, ജയചന്ദ്രൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.