ബി.ബി.എ ഡിജിറ്റൽ ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ്

Saturday 16 August 2025 1:08 AM IST

ബി.ബി.എ ഡിജിറ്റൽ ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രോഗ്രാമിന് ഐ.ഐ.എം ബാംഗ്ലൂരിൽ അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ന്യൂ ജനറേഷൻ കോഴ്‌സാണിത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എം.ബി.എ, എം.എസ് ബിരുദാനന്തര പ്രോഗ്രാമിന് ചേരാം. വിദേശ സർവകലാശാലകളിലും ഓൺട്രപ്രണർഷിപ്പിന് സാദ്ധ്യതയുണ്ട്. സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇ എന്നിവയിലും സാദ്ധ്യതകളുണ്ട്.

അടുത്തയിടെയാണ് ഐ.ഐ.എം ബാംഗ്ലൂരിലെ അഞ്ചു വിദ്യാർത്ഥികളെ ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിൽ ഇമേർഷൻ പ്രോഗ്രാമിന് തിരഞ്ഞെടുത്തത്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ഓൺട്രപ്രണർഷിപ് സ്‌കില്ലുകൾ വളർത്തിയെടുക്കാൻ ജപ്പാനിലെ ഇമേർഷൻ പ്രോഗ്രാം ഉപകരിക്കും.

2. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്

നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് സിംഗപ്പൂർ പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കാൻസർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമുള്ളത്. ഹെൽത്ത് കെയർ & സയൻസ്, മേക്കനോബയോളജി എന്നിവയിൽ റിസർച്ച് അസ്സോസിയേറ്റ് പ്രോഗ്രാമുകളുണ്ട്. www.nus.edu.sg