മൂന്ന് വർഷത്തേക്ക് പുതിയ ലാ കോളേജ് അനുവദിക്കില്ല
ബാർ കൗൺസിലിന്റെ വിലക്ക് നിലവാരം താണതിനാൽ
തിരുവനന്തപുരം: അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്ത് പുതിയ ലാ കോളേജുകൾ തുടങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ബാർ കൗൺസിൽ ഒഫ് ഇന്ത്യ. നിയമവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണിത്.'റൂൾസ് ഒഫ് ലീഗൽ എജ്യൂക്കേഷൻ, മൊറട്ടോറിയം (ത്രീ ഇയർ മൊറട്ടോറിയം) വിത്ത് റെസ്‌പെക്ട് ടു സെന്റേഴ്സ് ഒഫ് ലീഗൽ എജ്യൂക്കേഷൻ, 2025' എന്ന പേരിൽ പുതിയ ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഈ നിയമപ്രകാരം, അപേക്ഷ നൽകി പരിഗണനയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. ലാ കോളേജുകൾക്ക് പുതിയ കോഴ്സുകളോ ബാച്ചുകളോ തുടങ്ങണമെങ്കിൽ കൗൺസിലിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്. സ്ഥാപനങ്ങൾ വർദ്ധിക്കുന്നതും വാണിജ്യവത്കരണവും നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ.
പരിശോധന,
കർശന നടപടി
2,000 നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. കൂടുതൽ തുടങ്ങുന്നതിന് പകരം നിലവിലുള്ളവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും
ലാ കോളേജുകളിൽ കൗൺസിൽ കർശന പരിശോധന നടത്തും.നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കും.ബിരുദങ്ങൾ അസാധുവാക്കും